Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fees For UPI

യുപിഐ ഇടപാടുകള്‍ക്ക് ഫീസ്; ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തെ യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍ക്ക് ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ക്കെ​തി​രെ​യു​ള്ള ഹ​ര്‍ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. 2,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള വ്യാ​പാ​രി ഇ​ട​പാ​ടു​ക​ള്‍ക്ക് 0.4 ശ​ത​മാ​നം മ​ര്‍ച്ച​ന്‍റ് ഡി​സ്‌​കൗ​ണ്ട് റേ​റ്റ് (എം​ഡി​ആ​ര്‍) ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ക്കെ​തി​രെ​യാ​ണ് ഹ​ര്‍ജി.

കേ​സി​ല്‍ റി​സ​ര്‍വ് ബാ​ങ്കി​നെ​യും എ​തി​ര്‍ക​ക്ഷി​യാ​ക്കി​യി​ട്ടു​ണ്ട്. അ​ഭി​ഭാ​ഷ​ക​നാ​യ അ​ഞ്ജ​ന്‍ ദ​ത്ത​യാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.പേ​യ്മെ​ന്റ് ആ​ന്‍ഡ് സെ​റ്റി​ല്‍മെ​ന്‍റ് സി​സ്റ്റം​സ് ആ​ക്‌​ട് 2007ലെ ​ഭേ​ദ​ഗ​തി ചെ​യ്ത 10എ ​വ​കു​പ്പി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ചോ​ദ്യം​ചെ​യ്ത ഹ​ര്‍ജി​ക്കാ​ര​ന്‍, പ​ത്ര​ക്കു​റി​പ്പി​ന്‍റെ​യോ എ​ഫ്എ​ക്യു​വി​ന്‍റെ​യോ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ത്ത​രം ഫീ​സു​ക​ള്‍ ഈ​ടാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

തു​ക പ​രി​ധി​യി​ല്ലാ​തെ റു​പേ ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ള്‍ക്ക് ന​ല്‍കി​യി​ട്ടു​ള്ള സൗ​ജ​ന്യ പ​രി​ര​ക്ഷ യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍ക്ക് ന​ല്‍കാ​ത്ത​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്നും അ​ഞ്ജ​ന്‍ ദ​ത്ത പ​റ​യു​ന്നു. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി, ജ​സ്റ്റീ​സ് വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വാ​ദം കേ​ൾ​ക്കു​ന്ന​ത്.

Latest News

Corehub Up